Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയം: പ്രവേശനത്തിന് പൊതുപരീക്ഷ നിര്‍ബന്ധം

തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളജുകളിലേക്കും മറ്റ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും 2003-04 വര്‍ഷത്തിലെ പ്രവേശനത്തിനുള്ള വ്യവസ്ഥകള്‍ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ പുറപ്പെടുവിച്ചു.

വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സ്വാശ്രയ കോളെജുകള്‍ സ്വന്തം നിലയ്ക്ക് പ്രവേശന പരീക്ഷ നടത്തുന്നതും മറ്റും പുതിയ വ്യവസ്ഥയില്‍ നിരോധിച്ചിട്ടുണ്ട്. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്.

സ്വാശ്രയ പ്രൊഫണല്‍ കോളജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സാധൂകരിക്കുന്നതാണ് എ ഐ സി ടി ഇയുടെ പുതിയ വ്യവസ്ഥകള്‍. ഓരോ സംസ്ഥാനത്തിന്റെയും പ്രാദേശിക ആവശ്യങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ക്വാട്ട എത്രയെന്ന് സംസ്ഥാന സര്‍ക്കാരിന് നിശ്ചയിക്കാമെന്നാണ് പുതിയ വ്യവസ്ഥയില്‍ പറയുന്നത്. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ക്വാട്ട, അനുവദിക്കപ്പെട്ട സീറ്റുകളുടെ അമ്പത് ശതമാനത്തില്‍ കൂടുതലാവരുതെന്നാണ് പുതിയ വ്യവസ്ഥ. ന്യൂനപക്ഷ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ് സര്‍ക്കാര്‍ പ്രഖ്യാപിക്കണം.

മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശനവും കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കരോ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കണം. ഫീസ് നിശ്ചയിക്കുന്നതു സംബന്ധിച്ച എ ഐ സി ടി ഇ നിര്‍ദേശമുണ്ടാവുന്നതുവരെ സംസ്ഥാന സര്‍ക്കാരിനോട് ഫീസ് നിശ്ചയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+