ചൊവാഴ്ച ഇടതുമുന്നണി ഹര്‍ത്താല്‍
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി മാര്‍ച്ച് 18 ചൊവാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ നടത്തും. തിങ്കളാഴ്ച ഇടതുമുന്നണി നടത്തിയ പൊലീസ് സൂപ്രണ്ടന്റ് ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
തിങ്കളാഴ്ച ഉച്ചയ്ക്ക് എ. കെ. ജി സെന്ററില്‍ ചേര്‍ന്ന എല്‍. ഡി. എഫ് നേതൃയോഗമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.
പന്ത്രണ്ട് മണിയ്ക്കൂര്‍ നേരമാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെ. എസ് എസ് എല്‍ സി പരീക്ഷ നടക്കുന്നതുകൊണ്ട് കെ. എസ്. ആര്‍. ടി. സി ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിയ്ക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.
കടകള്‍ അടച്ചും പണിമുടക്കിയും ഹര്‍ത്താലിനോട് സഹകരിയ്ക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ചൊവാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 23, 24 തീയതികളില്‍ ഇടതു മുന്നണി പഞ്ചായത്ത് തലത്തില്‍ ജാഥകള്‍ നടത്തു. 25 താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
എസ് എസ് എല്‍ സി പരീക്ഷ നടക്കുന്നതുകൊണ്ട് മൃദു ഹര്‍ത്താല്‍ നടത്തുന്ന ടതുമുന്നണി ചോദ്യകടലാസുകളും ഉത്തര കടലാസുകളും കൊണ്ടുപോകുന്ന സര്‍ക്കാര്‍ വാഹനങ്ങളെ എങ്ങനെ നേരിടുമെന്ന് വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ വാഹനങ്ങള നിരത്തിലിറങ്ങാന്‍ അനുവദിയ്ക്കുകില്ലെന്ന് മുന്നണി വ്യക്തമാക്കിയിട്ടുണ്ട്.
ബന്ദ് നിരോധിച്ച ഹൈകോടതിയെ നോക്കുകുത്തിയാക്കിക്കൊണ്ട് ഒരു ബന്ദുകൂടി ഹര്‍ത്താല്‍ എന്ന പേരില്‍ കേരളത്തില്‍ അരങ്ങേറുകയാണ്.












Click it and Unblock the Notifications