കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമം, ഹര്‍ത്താല്‍: സുരക്ഷാ സന്നാഹം ശക്തം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുമുന്നണി മാര്‍ച്ച് അക്രമത്തില്‍ കലാശിച്ചതിനെതുടര്‍ന്ന് സംസ്ഥാനത്ത് ഉടനീളം സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിരിയ്ക്കുകയാണ്.

സംസ്ഥാനത്ത് ചിലസ്ഥലങ്ങളില്‍ ഉച്ച കഴിഞ്ഞും അക്രമങ്ങളുണ്ടായി. തുടര്‍ന്നാണ് കനത്ത സുരക്ഷാ കരുതല്‍ നടപടികള്‍ സ്വീകരിച്ചത്. ഉച്ച കഴിഞ്ഞും പലസ്ഥലത്തും സര്‍ക്കാര്‍ വാഹനങ്ങല്‍ തീയിട്ടു.

ഇതിന്റെ ഭാഗമായി കണ്ണൂരില്‍ അക്രമം അമര്‍ച്ച ചെയ്യാന്‍ കെ.എ.പിയെ ഇറക്കി. വൈകീട്ടും കണ്ണൂര്‍ നഗരത്തില്‍ കെ എ പി സുരക്ഷാ ക്രമീകരണത്തിനായി രംഗത്ത് ഉണ്ട്.

കൂടുതല്‍ പൊലീസിനെ രംഗത്ത് ഇറക്കണമോയെന്ന് പൊലീസ് നേതൃത്ത്വം ആലോചിയ്ക്കുകയാണ്. ഇതിനിടെ ചൊവാഴ്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിയ്ക്കുക കൂടി ചെയ്തത് പൊലീസിന്റെ കരുതല്‍ കൂട്ടാന്‍ കാരണമായിട്ടുണ്ട്. തിങ്കളാഴ്ചയുടെ ബാക്കിയായി ചൊവാഴ്ചയും അക്രമങ്ങള്‍ ഉണ്ടാവുമോയെന്ന സംശയത്തിലാണ് പൊലീസ്. അതിനായാണ് കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ തയ്യാറാക്കിയിരിയ്ക്കുന്നത്.

തിങ്കളാഴ്ചത്തെ അക്രമത്തില്‍ പങ്കുണ്ടെന്ന് കരുതുന്നവരും ചൊവാഴ്ച ഹര്‍ത്താലില്‍ അക്രമം ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കരുതുന്നവരുമായി ഒട്ടേറെ പേരെ പൊലീസ് കേരളത്തിലെങ്ങുമായി കസ്റഡിയിലായിട്ടുണ്ട്.

കൂടുതല്‍ കലാപം ഉണ്ടായ കണ്ണൂര്‍, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുള്ളത്. പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലാതെ എസ്. എസ്. എല്‍. സി പരീക്ഷ നടക്കാനായി മിയ്ക്ക സ്കൂളുകളിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X