മുത്തങ്ങ: പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കും
ബത്തേരി: മുത്തങ്ങ സംഭവത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് കേന്ദ്ര പട്ടികവര്‍ഗ ക്ഷേമ മന്ത്രി ജുവല്‍ ഒറം പറഞ്ഞു.
സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി ചര്‍ച്ച നടത്തും. ആദിവാസി ഭൂമി പ്രശ്നം പരിഹരിയ്ക്കാതിരുന്ന സര്‍ക്കാരുകളാണ് ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവത്തിന് വഴിതെളിച്ചതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
മുത്തങ്ങയില്‍ വെടിവയ്പ് നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു ജുവല്‍ ഒറം. ബത്തേരി താലൂക്ക് ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആദിവാസികളെയും അദ്ദേഹം സന്ദര്‍ശിച്ചു.
ഭൂമി പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. നീതി നിഷേധിക്കപ്പെട്ട ആദിവാസികളോട് സൗഹാര്‍ദപരമായ സമീപനം സ്വീകരിച്ചാലേ അവര്‍ തീവ്രവാദത്തിലെത്താതെ നോക്കാനാവൂ.












Click it and Unblock the Notifications