സിപിഎം കാരന് കുത്തേറ്റു
കണ്ണൂര്‍: സിപിഎം കാരന് കുത്തേറ്റു. തലശ്ശേരിയ്ക്ക് സമീപം ജഗന്നാഥ ക്ഷത്രത്തിന് സമീപം വച്ചാണ് 20 വയസ്സുള്ള വിജേഷിന് കുത്തേറ്റത്. മൊകേരി സ്വദേശിയാണ് ഇയാള്‍.
ഒരു സംഘം ആക്രമികളാണ് വിജേഷിനെ ആക്രമിച്ചത്. ആരാണെന്ന് അറിവായിട്ടില്ല. വിജേഷിനെ ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാഷ്ട്രീയ കാരണമല്ല ആക്രമണത്തിന് പുറകിലെന്നാണ് പൊലീസ് പറയുന്നത്. വ്യക്തി വൈരാഗ്യമാണത്രെ കാരണം. പ്രതികളെ ആരേയും പിടികൂടിയിട്ടില്ല. വിജേഷ് സി പി എം അനുഭാവിയാണെന്നും പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications