നരേന്ദ്രന്‍ കമ്മിഷന്‍ നിര്‍ദ്ദേശം എതിര്‍ക്കും: പണിയ്ക്കര്‍
തൃശൂര്‍: സംവരണം, മേല്‍തട്ട് എന്നിവയെക്കുറിച്ചുള്ള നരേന്ദ്രന്‍ കമ്മിഷന്റെ നിര്‍ദ്ദേശങ്ങളെ നായര്‍ സര്‍വീസ് സൊസൈറ്റി എതിര്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറി പി. കെ നാരായണ പണിയ്ക്കര്‍ പറഞ്ഞു.
ഇതിന്റെ ആദ്യ പടിയായി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ സുപ്രീം കോടതിയില്‍ റിട്ട് പെറ്റിഷന്‍ നല്‍കിയിട്ടുണ്ട്. തൃശൂരിലെ ചേറൂരില്‍ എന്‍ എസ് എസ് കരയോഗത്തിന്റെ കെട്ടിടം ഉല്‍ഘാടനം ചെയ്യുകയായിരുന്നു പണിയ്ക്കര്‍. നായര്‍ സമുദായം മറ്റ് സമുദായങ്ങള്‍ക്ക് എതിരല്ല. പന്നോക്ക സമുദായക്കാര്‍ക്ക് സംവരണം നല്‍കുമ്പോള്‍ മുന്നോക്ക സമുദായത്തിലെ സാമ്പത്തിക സൗകര്യമില്ലാത്തവര്‍ക്കും അത് ലഭിയ്ക്കണം. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സര്‍ക്കാര്‍ സംവരണത്തിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും പണിയ്ക്കര്‍ പറഞ്ഞു.












Click it and Unblock the Notifications