കരുണാകരനെതിരായ കുറ്റപത്രം സ്വീകരിച്ചു
തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ കെ. കരുണാകരനുള്‍പ്പെടെ എട്ടു പേര്‍ക്കെതിരായ കുറ്റപത്രം തിരുവനന്തപുരം വിജിലന്‍സ് കോടതി സ്വീകരിച്ചു.
പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു. മുന്‍മന്ത്രി ടി. എച്ച്. മുസ്തഫയും രണ്ട് ഐ എ എസ് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. അടുത്ത മാസം രണ്ടിന് കേസിന്റെ വിചാരണ തുടങ്ങും.
പാമൊലിന്‍ കേസില്‍ കരുണാകരനെ വിചാരണ ചെയ്യുന്നതിന് ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് 99 നവംബറില്‍ അന്വേഷണസംഘം സമര്‍പ്പിച്ചിരുന്ന കുറ്റപത്രം വിജിലന്‍സ് കോടതി സ്വീകരിച്ചത്.
കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ മലേഷ്യയില്‍ നിന്ന് നേരിട്ട് 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തതുവഴി സംസ്ഥാനത്തിന് 2.32 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.












Click it and Unblock the Notifications