കേന്ദ്രഗ്രിഡില്‍ നിന്ന് വൈദ്യുതി കിട്ടിത്തുടങ്ങി
തിരുവനന്തപുരം: കേന്ദ്രഗ്രിഡില്‍ നിന്നും മാര്‍ച്ച് 16 ഞായറാഴ്ച മുതല്‍ 100 മെഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങിയെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ അറിയിച്ചു.
എസ് എസ് എല്‍ സി പരീക്ഷ കഴിയുംവരെ വൈദ്യുതി വിതരണത്തില്‍ തടസമൊന്നുമുണ്ടാവില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഞായറാഴ്ച മുതല്‍ ലോഡ്ഷെഡിംഗ് നിര്‍ത്തലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി കിട്ടുന്നതിന് പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷനെയും വൈദ്യുത നിലയങ്ങളെയും സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ 100 മെഗാവാട്ട് വൈദ്യുതി തന്നുതുടങ്ങിയിട്ടുണ്ട്.
ഇടുക്കി ഡാമില്‍ ജലനിരപ്പ് ഏറെ താഴ്ന്നിരിക്കുകയാണ്. 3.56 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുളള വെള്ളം മാത്രമേ ഇപ്പോള്‍ ഡാമിലുള്ളൂവെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications