Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ് പി ഓഫീസ് മാര്‍ച്ചില്‍ അക്രമം, വെടിവയ്പ്

കോഴിക്കോട്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പൊലീസ് സൂപ്രണ്ടന്റ് ഓഫീസുകളിലേയ്ക്ക് നടന്ന പ്രകടനം പലസ്ഥലത്തും അക്രമാസക്തമായി.

കോഴിക്കോട്ട് പൊലീസ് ആകാശത്തേയ്ക്ക് വെടിവച്ചു. കണ്ണൂരില്‍ കണ്ണീര്‍ വാതക പ്രയോഗവും ലാത്തിചാര്‍ജ്ജും ഉണ്ടായി. പ്രകടനക്കാര്‍ കണ്ണൂരില്‍ ആറ് വാഹനങ്ങള്‍ കത്തിച്ചു.

കോഴിക്കോട്ട് അക്രമാസക്തരായ പ്രകടനക്കാരെ പിരിച്ച് വിടാനാണ് പൊലീസ് വെടിവച്ചത്. പൊലീസ് കമ്മിഷണര്‍ ഉള്‍പ്പടെ ഒട്ടേറെപേര്‍ക്ക് പരിക്കേറ്റട്ടുണ്ട്. കണ്ണൂരില്‍ പ്രകടനത്തെ പൊലീസ് തടഞ്ഞപ്പോള്‍ കല്ലേറുണ്ടായി. തുടര്‍ന്നാണ് പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്. ഇവിടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോള്‍ നാടന്‍ ബോംബ് ഏറ് ഉണ്ടായി. കടകള്‍ക്കും വാഹനങ്ങളും പ്രകടനക്കാര്‍ തകര്‍ത്തു.

കണ്ണൂര്‍ പട്ടണത്തിലെ കടകളെല്ലാം അടച്ചിരിയ്ക്കുകയാണ്. പട്ടണത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഗതാഗതം പൂര്‍ണ്ണമായി നിലച്ചിരിയ്ക്കുകയാണ്. ഇവിടെ 25 ാളം പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് എട്ടുറൗണ്ട് വെടിവച്ചു.

കണ്ണൂരില്‍ കല്ലേറിലും ലാത്തിചാര്‍ജ്ജിലും എ പി അബ്ദുള്ളക്കുട്ടി എം. പി. സി പി എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റര്‍ എം. എല്‍. എ. എന്നിവരടക്കം നൂറിലേറെ പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പാലക്കാട്ടും മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സാരമായി പരിക്കേറ്റ എല്‍ ഡി എഫ് നേതാക്കളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും പൊലീസ് മര്‍ദനമുണ്ടായി.

ലാത്തിക്ക് പുറമെ മുട്ടന്‍വടിയും ഉപയോഗിച്ചുകൊണ്ടായിരുന്നു പൊലീസിന്റെ മര്‍ദനം. കൈരളി ടി വിയുടെ ക്യാമറ പൊലീസ് മര്‍ദനത്തില്‍ പൂര്‍ണമായും തകര്‍ന്നു. സാരമായി പരിക്കേറ്റ കൈരളി ടി വി റിപ്പോര്‍ട്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്തും മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജുണ്ടായി. എറണാകുളത്തും കാസര്‍കോട്ടും മാര്‍ച്ച് സമാധാനപരമായിരുന്നു.

മുത്തങ്ങ സംഭവത്തില്‍ ജുജീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മാര്‍ച്ച് 17 തിങ്കളാഴ്ച എസ് പി ഓഫീസ് മാര്‍ച്ച് നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+