തീവണ്ടികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വരുന്നു
ദില്ലി: തീവണ്ടിയില്‍ ഇന്റര്‍നെറ്റ് - ടെലഫോണ്‍ സൗകര്യങ്ങള്‍ വൈകാതെ ഏര്‍പ്പെടുത്തും. ഇതിനുള്ള തയ്യാറെടുപ്പിലാണ് റെയില്‍ ടെല്‍ കോര്‍പ്പറേഷന്‍.
തീവണ്ടി സ്റേഷനുകളിലും വൈകാതെ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേഷന്‍ ഉദ്ദേശിയ്ക്കുന്നു. 2003-2004 ല്‍ ആദ്യ ഘട്ടമെന്ന നിലയില്‍ ഒരു തീവണ്ടിയില്‍ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തും. കൂടുതല്‍ തീവണ്ടികളില്‍ ഈ സൗകര്യം വൈകാതെ ഏര്‍പ്പെടുത്തും.
തീവണ്ടി സ്റേഷനുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ എല്ലാ മേഖലാ അധികൃതര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. തീവണ്ടികളിലും തീവണ്ടി സ്റേഷനുകളിലും ടെലിവിഷന്‍ ചാനലുകള്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ ഇപ്പോള്‍ ഉദ്ദേശിയ്ക്കുന്നില്ല.
ശതാബ്ദി എക്സ്പ്രസ് തീവണ്ടികളില്‍ ഇപ്പോള്‍ തന്നെ ടെലഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യം കൂടുതല്‍ തീവണ്ടികളില്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.












Click it and Unblock the Notifications