ബാങ്ക്: കത്തോലിക്ക പള്ളിയുടെ മൂലധനം രണ്ട് കോടി
കൊച്ചി: കാഞ്ഞിരപ്പള്ളി അതിരൂപത സ്ഥാപിച്ച അര്‍ബന്‍ സഹകരണ ബാങ്കിന്റെ മൂലധനശേഖരം രണ്ട് കോടിയിലെത്തി.
റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കുന്നതിന് ബാങ്കിന് കുറഞ്ഞത് 5.7 കോടിയുടെ മൂലധനാടിത്തറയുണ്ടാവണം.
ഈ മാസം അവസാനത്തോടെ ബാക്കിത്തുകയും ശേഖരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് നാഗരൂര്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തിനായി ഏപ്രിലില്‍ അപേക്ഷ നല്‍കും.
കാഞ്ഞിപ്പള്ളി അതിരൂപത അതിന്റെ കീഴിലുള്ള 112 പള്ളികളില്‍ നിന്നാണ് പണം ശേഖരിക്കുന്നത്. കാഞ്ഞിരപ്പള്ളിയാണ് ബാങ്കിന്റെ ആസ്ഥാനം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തമിഴ്നാടിലെ തേനി എന്നിവിടങ്ങളില്‍ ബാങ്കിന് ശാഖയുണ്ടാവും.
എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ബാങ്കിന്റെ ഓഹരിയെടുക്കാമെന്ന് ഫാ. നാഗരൂര്‍ പറഞ്ഞു. 1000 രൂപയാണ് ഒരു ഓഹരിയുടെ വില.












Click it and Unblock the Notifications