ഹര്‍ത്താല്‍: എസ്എസ്എല്‍സി പരീക്ഷ വീണ്ടും
തിരുവനന്തപുരം:: മാര്‍ച്ച് 18 ചൊവാഴ്ച്ചത്തെ എസ്. എസ്. എല്‍. സി. , പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പി വ്യക്തമാക്കി.
ഇടതപക്ഷ ജനാധിപത്യ മുന്നണി നടത്തിയ ഹര്‍ത്താല്‍ കാരണം പരീക്ഷ എഴുതാനാവാത്തവര്‍ക്കായാണ് ഈ പരീക്ഷ. തീയതി പിന്നീട് പ്രഖ്യാപിയ്ക്കും. പരീക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ പരീക്ഷ നടത്താനാണ് ഉദ്ദേശം.
ഹര്‍ത്താല്‍ കാരണം പല ബസുകളും ഓടിയില്ല. അതുകൊണ്ട് പല കുട്ടികള്‍ക്കും പരീക്ഷ എഴുതാനായില്ല. വയനാട്, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് കുട്ടികള്‍ക്ക് പരീക്ഷ എഴുതാനാവാതെ വന്നത്.
കെഎസ്ആര്‍ടിസി ബസുകള്‍ ഓടാതിരുന്നതിനാലാണ് ചില വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാതിരുന്നത്. സാധാരണക്കാരായ കുട്ടികള്‍ക്കാണ് പരീക്ഷ എഴുതാനാവാതെ വന്നത്.












Click it and Unblock the Notifications