Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു

തിരുവനന്തപുരം: എല്‍ ഡി എഫ് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ മാര്‍ച്ച് 18 ചൊവാഴ്ച സംസ്ഥാനത്ത് ജനജീവിതത്തെ സാരമായി ബാധിച്ചു.

തിങ്കളാഴ്ച എല്‍ ഡി എഫ് നടത്തിയ എസ് പി ഓഫീസ് മാര്‍ച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കടകളും വാണിജ്യസ്ഥാപനങ്ങളും രാവിലെ മുതല്‍ അടഞ്ഞുകിടക്കുകയാണ്. ഗതാഗതത്തെയും ഹര്‍ത്താല്‍ ബാധിച്ചു.

കെ എസ് ആര്‍ ടി സിയെയും സ്വകാര്യ വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സ്വകാര്യബസുകളും കെ എസ് ആര്‍ ടിസിയും ഭാഗികമായാണ് സര്‍വീസ് നടത്തുന്നത്. എസ്എസ്എല്‍സിയുള്‍പ്പെടെയുള്ള പരീക്ഷകളെഴുതുന്ന വിദ്യാര്‍ഥികളെ ഇത് ബുദ്ധിമുട്ടിലാക്കി.

ബോര്‍ഡ് പരീക്ഷകളും സര്‍വകലാശാല പരീക്ഷകളും നേരത്തെ തീരുമാനിച്ചതനുസരിച്ച് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ അക്രമമുണ്ടാവുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. പല നേതാക്കളും പരിക്കേറ്റ് ആശുപത്രിയിലാണെന്നതിനാല്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പ്രകോപിതരാണ്. ജില്ലാ കേന്ദ്രങ്ങളില്‍ ചൊവാഴ്ച വൈകുന്നേരം എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ റാലി നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+