കരുണാകരനെതിരായ കേസ് തള്ളി
കൊച്ചി: കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മാര്‍ച്ച് 18 ചൊവാഴ്ചയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
പത്രപ്രവര്‍ത്തകന്‍ നവാബ് രാജേന്ദ്രനാണ് കെ. കരുണാകരനെതിരെ ഹര്‍ജി നല്കിയത്. നേരത്തെ വിജിലന്‍സ് കോടതി ഈ ഹര്‍ജി തള്ളിയിരുന്നു. വിജിലന്‍സ് കോടതിയുടെ തീരുമാനത്തെ ശരിവയ്ക്കുകയായിരുന്നു ഹൈക്കോടതി. വിജിലന്‍സ് കോടതിയുടെ വിധി ക്രമവിരുദ്ധമോ നിയമവിരുദ്ധമോ അല്ലെന്നും ഇനി ഈ ഹര്‍ജിയില്‍ മേല്‍ നടപടികള്‍ ആവശ്യമില്ലെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞു.
ഈ പരാതിയില്‍ ഇനി പുന പരിശോധന ആവശ്യമില്ലെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ഹൈക്കോടതി ജസ്റിസ് ജി. ശശിധരന്‍ പറഞ്ഞു. കേരള മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി, എംപി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലുള്ള തന്റെ പദവി ദുരുപയോഗം ചെയ്ത് കെ. കരുണാകരന്‍ കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ചാണ് നവാബ് രാജേന്ദ്രന്‍ പരാതി നല്കിയത്.
തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നവാബ് രാജേന്ദ്രന്‍ സമര്‍പ്പിച്ച പരാതിയനുസരിച്ച് എറണാകുളം വിജിലന്‍സ് കോടതി കേസ് രജിസ്റര്‍ ചെയ്തു. എറണാകുളം വിജിലന്‍സ് കോടതി എസ്പി അന്വേഷണം നടത്തിയെങ്കിലും ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തി കേസ് അവസാനിപ്പിക്കുകയായിരുന്നു.
ഇതിനെതിരെ വിജിലന്‍സ് കോടതിയില്‍ വീണ്ടും നവാബ് പരാതി നല്കിയെങ്കിലും കോടതി ഇത് തള്ളി. വിജിലന്‍സ് കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് നവാബ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications