മുത്തങ്ങ: എംടി രാജിവച്ചു
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ പ്രതിഷേധിച്ച് എം.ടി. വാസുദേവന്‍ നായര്‍ അന്താരാഷ്ട്ര വിഡീയോ ഫെസ്റിവല്‍ ജൂറി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. മാര്‍ച്ച് 18 ചൊവാഴ്ചയാണ് എംടി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ച് കത്തയച്ചത്.
ആദിവാസി ഐക്യദാര്‍ഡ്യ സമിതി ചെയര്‍മാന്‍ കൂടിയാണ് എംടി. മനസാക്ഷി അനുവദിക്കാത്തതിനാലാണ് ജൂറി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്നാഥിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പൊലീസ് വയനാട്ടില്‍ നടത്തുന്ന തേര്‍വാഴ്ച മൂലം ആദിവാസികളുടെ സ്വൈരജീവിതം തടസ്സപ്പെട്ടെന്നും എംടി പറഞ്ഞു.












Click it and Unblock the Notifications