സമരം തുടരുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മുത്തങ്ങ സംഭവം സംബന്ധിച്ച സമരം നിയമസഭയില്‍ നിന്ന് തെരുവിലേക്കെത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
നിയമസഭാ സമ്മേളനം പിരിഞ്ഞതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ നിര്‍വീര്യമാക്കാനാവില്ല. സമരം കൂടുതല്‍ ശക്തമാക്കും.
ഹര്‍ത്താല്‍ ദിനത്തില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് നടത്താതെ സര്‍ക്കാരാണ് വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കിയത്. എ. കെ. ആന്റണിയും ആര്‍. ബാലകൃഷ്ണപിള്ളയുമാണ് പരീക്ഷമുടക്കികള്‍.
അതിനിടെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന്റെ പൂര്‍ണഉത്തരവാദിത്തം പ്രതിപക്ഷത്തിനാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം. എം. ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെ കുറിച്ച് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications