പാനൂരില്‍ പൊലീസ് ജീപ്പ് കത്തിച്ചു
കണ്ണൂര്‍: പാനൂരില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരെന്ന് കരുതുന്ന ഒരു സംഘം പൊലീസ് ജീപ്പ് കത്തിച്ചു.
എല്‍ ഡി എഫ് ആഹ്വാനപ്രകാരം ഹര്‍ത്താല്‍ നടക്കുന്ന മാര്‍ച്ച് 18 ചൊവാഴ്ച പുലര്‍ച്ചെയാണ് ജീപ്പ് കത്തിച്ചത്. ജീപ്പ് കത്തിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു.
ചൊക്ലിക്കടുത്ത് ഒരു സ്റീല്‍ ബോംബ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പൊലീസൂം എല്‍ ഡി എഫ് പ്രവര്‍ത്തകരും ഏറ്റുമുട്ടിയ സംഭവത്തെ തുടര്‍ന്ന് കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications