എഐസിടിഇ വ്യവസ്ഥ അടുത്ത വര്‍ഷം മുതല്‍
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം സംബന്ധിച്ച അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ പുറപ്പെടുവിച്ച വ്യവസ്ഥകള്‍ സ്വാശ്രയ കോളജുകളില്‍ ഈ വര്‍ഷം നടത്തിയ പ്രവേശനത്തെ ബാധിക്കില്ല.
2003-04 വിദ്യാഭ്യാസ വര്‍ഷം മുതല്‍ മാത്രമേ പ്രവേശനത്തിന് പുതിയ വ്യവസ്ഥകള്‍ ബാധകമായിരിക്കുകയുള്ളൂവെന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹന്‍ദാസ് പറഞ്ഞു.
ന്യൂനപക്ഷ മാനേജ്മെന്റുകളുടേതല്ലാത്ത കോളജുകളില്‍ മാനേജ്മെന്റ് ക്വാട്ട 15 ശതമാനത്തില്‍ കവിയരുതെന്നാണ് വ്യവസ്ഥ. ന്യൂനപക്ഷ കോളജുകളില്‍ ഇത് 50 ശതമാനം വരെയാവാം.












Click it and Unblock the Notifications