മുത്തങ്ങ: മുഖ്യമന്ത്രി നിരാഹാരത്തിന്
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ മന്ത്രിമാരെയും നേതാക്കളെയും രംഗത്തിറക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. മാര്‍ച്ച് 18 ചൊവാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗമാണ് ഈ തീരുമാനമെടുത്തത്.
മുത്തങ്ങ സംഭവത്തെക്കുറിച്ച് സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ മാര്‍ച്ച് 24ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി നിരാഹാരം നടത്തും. മുത്തങ്ങ സംഭവം ജനങ്ങളുടെയിടയില്‍ വിശദീകരിക്കാന്‍ മാര്‍ച്ച് 25 ന് തിരുവനന്തപുരത്ത് നിന്ന് ബോധവല്ക്കരണ ജാഥ തുടങ്ങും. ജാഥ കാസര്‍കോട് സമാപിക്കും.
മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് യുഡിഎഫ് യോഗം ആവര്‍ത്തിച്ചു. എല്ലാ മര്യാദകളും ലംഘിച്ച് പൊലീസിനെതിരെ, പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടും ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടും നടത്തുന്ന സമരത്തിനെതിരെ രംഗത്തിറങ്ങിയേ മതിയാവു എന്നതുകൊണ്ടാണ് നേതാക്കള്‍ നേരിട്ട് രംഗത്തിറങ്ങാന്‍ തീരുമാനിച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications