യുദ്ധം: ഇന്ത്യക്കാരെ എയര്‍ഇന്ത്യ നാട്ടിലെത്തിക്കും
തിരുവനന്തപുരം: യുദ്ധം ആസന്നമായിരിക്കെ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷമുണ്ടാവുകയാണെങ്കില്‍ അവിടുത്തെ ഇന്ത്യക്കാരെ കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ നാട്ടിലെത്തിക്കും.
ഇറാക്കിനെ അമേരിക്ക ആക്രമിക്കുകയാണെങ്കില്‍ ഗള്‍ഫ് മേഖലയിലുണ്ടാകാവുന്ന സംഘര്‍ഷം കണക്കിലെടുത്ത് വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ തിരുവനന്തപുരം മാനേജര്‍ രത്തന്‍ ഘോഷ് പറഞ്ഞു.
അത്തരം സാഹചര്യം വരികയാണെങ്കില്‍ 20 ശതമാനം കുറവോടെയായിരിക്കും എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
1991ലെ കുവൈത്ത് യുദ്ധത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പേരെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിച്ചത്. സൗദി തലസ്ഥാനമായ റിയാദില്‍ നിന്നായിരിക്കും ഗള്‍ഫ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. മറ്റ് പ്രദേശങ്ങളിലുള്ളവര്‍ റിയാദിലെത്തണം.












Click it and Unblock the Notifications