Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധത്തിന് നീതീകരണമില്ല: ജര്‍മ്മനി

ബെര്‍ലിന്‍: ഇറാഖിനെതിരായ യുദ്ധത്തിന് യാതൊരു നീതീകരണവുമില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ജെറാര്‍ഡ് ഷ്രോഡര്‍. യുദ്ധമെന്നാല്‍ നിഷ്കളങ്കരായ ആയിരക്കണക്കിന് പേരുടെ മരണമാണെന്നും ഷ്രോഡര്‍ പറഞ്ഞു.

ലോകം ഒരു യുദ്ധത്തിന്റെ സായാഹ്നത്തിലാണ്. എന്റെ ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു: ഇറാഖ് ഉയര്‍ത്തുന്ന ഭീഷണി ഒരു യുദ്ധത്തിനുള്ള ന്യായീകരണമാണോ? യുദ്ധം ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും മരണത്തില്‍ കലാശിക്കുന്ന ഒന്നാണ്. - ഷ്രോഡര്‍ പറഞ്ഞു.

ഈ യുദ്ധം ന്യായീകരിക്കാന്‍ കഴിയില്ലെന്നും ആയുധ പരിശോധകര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. അതേ സമയം ജപ്പാന്‍ യുദ്ധത്തെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ആസ്ത്രേലിയയും യുദ്ധത്തെ അനുകൂലിക്കുന്നു. ആവശ്യമെങ്കില്‍ സൈനിക സഹായം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും ആസ്ത്രേലിയയുടെ പ്രധാനമന്ത്രി അറിയിച്ചു. ആസ്ത്രേലിയയില്‍ നിന്നും ഇറാഖിന്റെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനും ആസ്ത്രേലിയ തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+