യുഎസ് അന്ത്യശാസനം ഇറാഖ് തള്ളി
ബാഗ്ദാദ്: ഇറാഖ് വിട്ട് പോകണമെന്ന യു എസ് പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷിന്റെ അന്ത്യശാസനം സദ്ദാം ഹുസൈന്‍ തള്ളി. ഇറാഖിനെ ആക്രമിയ്ക്കുന്നത് ബുഷിന് പറ്റുന്ന വന്‍ അമളി ആയിരിയ്ക്കുമെന്നും സദ്ദാം മുന്നറിയിപ്പ് നല്‍കി.
48 മണിയ്ക്കൂറിനുള്ളില്‍ ഇറാഖില്‍ നിന്ന് ഒഴിഞ്ഞ് പോകാനാണ് ബുഷ് സദ്ദാമിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. സദ്ദാം മാത്രമല്ല സദ്ദാമിന്റെ മക്കളും ഇറാഖ് വിടണമെന്നും ബുഷ് അന്ത്യശാസനത്തില്‍ പറയുന്നു. ഇല്ലെങ്കില്‍ യുദ്ധം നേരിടാന്‍ തയ്യാറാകണം. സ്വയം ഒഴിഞ്ഞുപോയില്ലെങ്കില്‍ ബലം പ്രയോഗിച്ച് സദ്ദാമിനെ അധികാരത്തില്‍ നിന്ന് പുറത്താക്കും. -അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസ്താവനയില്‍ ബുഷ് പറയുന്നു.
അതേ സമയം ഇറാഖില്‍ നിന്ന് ബലം പ്രയോഗിച്ച് സദ്ദാമിനെ മാറ്റുകയെന്ന പരിഹാരം ഇറാഖിനും ഇറാഖ് ഉള്‍പ്പെടുന്ന പ്രദേശത്തിനും ലോകത്തിനും ലോകജനതയ്ക്കും ദോഷകരമായിരിയ്ക്കുമെന്ന് ഇറാഖിന്റെ ഐക്യരാഷ്ട്രസഭയിലെ അംബാസഡര്‍ മുഹമ്മദ് അല്‍ ദൗരി വ്യക്തമാക്കിയിട്ടുണ്ട്.
ഇത് ഇറാഖ് അടങ്ങുന്ന പ്രദേശത്തെ മാത്രമല്ല ലോകത്തെതന്നെ അശക്തമാക്കും. ഇറാഖിനെതിരെ യുദ്ധം നയിയ്ക്കുന്നത് യുഎസിന് പറ്റുന്ന വന്‍ അബദ്ധമായിരിയ്ക്കുമെന്നും മുഹമ്മദ് ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications