കപ്പല്‍ മുക്കിയത് പുലി ചര്‍ച്ചയില്‍ പ്രശ്നം
ഹാകോണ്‍ (ജപ്പാന്‍): എല്‍ ടി ടി ഇയും ശ്രീലങ്കന്‍ സര്‍ക്കാരും തമ്മിലുള്ള ആറാം വട്ട ചര്‍ച്ച ജപ്പാനിലെ ഹാകോണില്‍ തുടങ്ങി.
തമിഴ് പുലികളുടെ ഒരു കപ്പല്‍ ശ്രീലങ്കന്‍ നാവികസേന മുക്കിയതാണ് ചര്‍ച്ചയുടെ തുടക്കത്തില്‍ ചര്‍ച്ചാ വിഷയമായത്. മറ്റ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുംമുമ്പ് ഈ പ്രശ്നം ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് തമിഴ് പുലികളുടെ പ്രതിനിധി ആവശ്യപ്പെട്ടു.
മാര്‍ച്ച് 10നാണ് പുലികളുടെ ഒരു കപ്പല്‍ ആക്രമിച്ച് 11 പേരെ സൈനികര്‍ കൊലപ്പെടുത്തിയത്. ആയുധം കടത്തുകയാണെന്ന് സംശയിച്ചായിരുന്നു ആക്രമണം. എന്നാല്‍ കപ്പലില്‍ ചരക്കുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് പുലികള്‍ ചൂണ്ടിക്കാട്ടി.
ഇരുകക്ഷികളും പ്രശ്നത്തെ കുറിച്ച് ചര്‍ച്ചയ്ക്കൊരുങ്ങി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഒഴിവാക്കപ്പെടുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പ്രതിനിധി ജമിനി പെരിസ് പറഞ്ഞു.












Click it and Unblock the Notifications