കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ മറ്റൊരു മന്ത്രി കൂടി രാജിവച്ചു

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഇറാഖിനെതിരായ യുദ്ധനീക്കത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടനില്‍ രണ്ടാമത് ഒരു മന്ത്രി കൂടി രാജിവച്ചു. ജൂനിയര്‍ ആരോഗ്യമന്ത്രി ലോര്‍ഡ് ഹണ്ട് ആണ് രാജിവച്ച രണ്ടാമത്തെ മന്ത്രി.

സീനിയര്‍ മന്ത്രിയായ റോബിന്‍ കുക്ക് നേരത്തെ രാജിവച്ചിരുന്നു. ഞാന്‍ ഈ പ്രശ്നത്തില്‍ ഏതാനും ആഴ്ചകളായി മനോവിഷമം അനുഭവിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയില്ലാതെ നടത്തുന്ന ഈ യുദ്ധത്തെ അനുകൂലിക്കാന്‍ കഴിയില്ലെന്നതിനാലാണ് രാജിവയ്ക്കുന്നത്.- ബിബിസി റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ ലോര്‍ഡ് ഹണ്ട് പറഞ്ഞു.

ബ്രിട്ടനിലെ പ്രധാനമന്ത്രി ടോണി ബ്ലെയറിന് ലഭിക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. ഇതോടെ ലേബര്‍ പാര്‍ട്ടിയിലും യുദ്ധത്തിനെതിരായ അഭിപ്രായത്തിന് ശക്തി കൂടിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X