ആയുധ പരിശോധകര്‍ ഇറാഖ് വിട്ടു
ബാഗ്ദാദ്: ഇറാഖിലുണ്ടായിരുന്ന ഐക്യരാഷ്ട്രസഭയുടെ ആയുധ പരിശോധകര്‍ മടങ്ങി. 136 ആയുധ പരിശോധകരാണ് യുഎസിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് ഇറാഖ് വിട്ടത്.
ഇറാഖിലുള്ള ആയുധ പരിശോധകര്‍ എത്രയും പെട്ടെന്ന് ഇറാഖ് വിടണമെന്ന് യു എസ് മാര്‍ച്ച് 17 തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. ബാഗ്ദാദിലെ സദ്ദാം അന്തര്‍ ദേശീയ വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ സൈപ്രസിലേയ്ക്കാണ് പറന്നത്. 56 ആയുധ വിദഗ്ദരും 80 സഹായികളുമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. ഇവിടെനിന്ന് പോകാതെ നിവര്‍ത്തിയില്ല. അതുകൊണ്ട് മടങ്ങുന്നു. --സംഘത്തിന്റെ തലവന്‍ ഹീരോ യുഏകി പറഞ്ഞു.
യുഎസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി കോഫി അന്നന്‍ ഇറാഖ് വിടാന്‍ ആയുധ പരിശോധകരോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications