രണ്ട് കമ്പനികള്‍ക്ക് ഫാക്ടില്‍ താല്പര്യം
ദില്ലി: കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്ക്കരിക്കാന്‍ തീരുമാനിച്ച എഫ്എസിടി (ഫാക്ട്)യില്‍ മൂലധനമിറക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് രണ്ട് കമ്പനികള്‍ കൂടി.
ദീപക് ഫെര്‍ട്ടിലൈസേഴ്സ് ആന്റ് പെട്രോകെമിക്കല്‍സ് ലിമിറ്റഡും ഇന്‍ഡോ ഗള്‍ഫ് കോര്‍പറേഷന്‍ ലിമിറ്റഡും ആണ് ഈ കമ്പനികള്‍. ബിര്‍ല ഗ്രൂപ്പുമായി ബന്ധമുള്ളതാണ് ഇന്‍ഡോ ഗള്‍ഫ് കോര്‍പറേഷന്‍ ലിമിറ്റഡ്.
ഫാക്ടിന്റെ ബാധ്യതകള്‍ പുനക്രമീകരിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ ഓഹരിവിറ്റഴിക്കല്‍ മന്ത്രാലയം കേന്ദ്ര ധനകാര്യവകുപ്പുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. വിലക്കെടുക്കുന്നവര്‍ക്ക് മുന്നില്‍ ഫാക്ടിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായാണ് ബാധ്യതകള്‍ പുനക്രമീകരിക്കുന്നത്.
ഫാക്ടില്‍ മൂലധനമിറക്കാന്‍ താല്പര്യപ്പെട്ട് നേരത്തെ ക്രിഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലി., ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസേഴ്സ് കോ-ഓപ്പറേറ്റീവ് ലി. എന്നീ കമ്പനികള്‍ സമീപിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് കമ്പനികളും ഇപ്പോള്‍ പിന്‍മാറിയതായി അറിയുന്നു.












Click it and Unblock the Notifications