യുദ്ധം തുടങ്ങിയാല്‍ വിമാന സര്‍വീസ് നിര്‍ത്തും
ദില്ലി: ഇറാക്കിന് നേരെ അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ ബഹ്റിന്‍, ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചു.
യുദ്ധമേഖലയോട് അടുത്തുകിടക്കുന്ന ഈ സ്ഥലങ്ങളിലേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ മിക്ക രാജ്യങ്ങളും നിര്‍ത്തിവച്ചേക്കുമെന്ന് വ്യോമയാനമന്ത്രി ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
വ്യോമ ഇന്ധനത്തിന്റെ വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും യാത്രാനിരക്കില്‍ 10 ശതമാനം വര്‍ധന ഏര്‍പ്പെടുത്തിയേക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications