നികുതി കുറച്ചെങ്കിലും വിമാന നിരക്ക് കുറയില്ല
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വ്യോമഇന്ധനത്തിന്റെ വില്പനനികുതി കുറച്ചെങ്കിലും ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനനിരക്കില്‍ കുറവുണ്ടാവാന്‍ സാധ്യതയില്ലെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.
വ്യോമ ഇന്ധനത്തിന്റെ നികുതി ബജറ്റില്‍ 34 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി സംസ്ഥാന ബജറ്റില്‍ കുറച്ചിരുന്നു.
സൗദി യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ തിരുവനന്തപുരത്തു നിന്ന് റിയാദിലേക്ക് വേനല്‍ക്കാല ജംബോ സര്‍വീസ് ആരംഭിക്കുന്നതെന്ന് എയര്‍ ഇന്ത്യ തിരുവനന്തപുരം മാനേജര്‍ രത്തന്‍ ഘോഷ് പറഞ്ഞു.
അല്‍ അയിനിലേക്ക് വ്യാഴാഴ്ചകളില്‍ നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് എയര്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തും. ദുബായിലേക്കുള്ള സര്‍വീസ് ആഴ്ചയില്‍ അഞ്ച് തവണയാക്കുന്നതും പരിഗണനയിലുണ്ട്.












Click it and Unblock the Notifications