ബിഎസ്എന്‍എല്‍ മൊബൈല്‍ സജീവം
തിരുവനന്തപുരം: സിം കാര്‍ഡുകളെത്തിയതോടെ കേരളത്തില്‍ വീണ്ടും ബിഎസ്എന്‍എല്‍ സജീവമായി. ആവശ്യക്കാര്‍ക്ക് അതിവേഗം ഇപ്പോള്‍ മൊബൈല്‍ കണക്ഷനുകള്‍ നല്കുന്നുണ്ടെന്ന് ബിഎസ്എന്‍എല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പോസ്റ് പെയ്ഡായാലും പ്രീ പെയ്ഡായാലും അപേക്ഷിക്കുന്നവര്‍ക്ക് അതിവേഗം കണക്ഷനുകള്‍ നല്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. ഇതുവരെ കേരളത്തില്‍ 1.43 ലക്ഷം ബിഎസ്എന്‍എല്‍ മൊബൈല്‍ കണക്ഷനുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. 2003 മാര്‍ച്ചിന് മുമ്പ് 1.6 ലക്ഷം കണക്ഷനുകള്‍ കൂടി നല്കും.
ആവശ്യത്തിന് സിം കാര്‍ഡുകള്‍ ഇപ്പോള്‍ ബിഎസ്എന്‍എല്‍ ഡീലര്‍മാരുടെയും വിതരണക്കാരുടെയും കസ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളുടെയും കയ്യിലെത്തിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ കണക്ഷന്‍ വേണ്ടവര്‍ അടുത്തുള്ള കേന്ദ്രത്തെ സമീപിച്ചാല്‍ മതി.
ഇന്‍കമിംഗ് സൗജന്യമാക്കിയതോടെ പ്രീ പെയ്ഡ്, പോസ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ട്. മൊബൈല്‍ എസ്ടിഡി നിരക്ക് മിനിറ്റിന് 4.80 രൂപയായി കുറച്ചതും കൂടുതല്‍ പേരെ മൊബൈലിലേക്ക് ആകര്‍ഷിക്കുന്നു.












Click it and Unblock the Notifications