നിരാഹാരം: രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സത്യഗ്രഹം നടത്തുന്ന രണ്ട് എം എല്‍ എമാരെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി.
പി. കെ. ശ്രീമതി ടീച്ചറെയും കെ. പി. രാജേന്ദ്രനെയുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുവരുടെയും ആരോഗ്യസ്ഥിതി വഷളായിരിക്കുകയാണെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണിത്.
ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് എം എല്‍ എമാരായ കോടിയേരി ബാലകൃഷ്ണനും എന്‍. രാജനും നിരാഹാരം ആരംഭിച്ചു.
നീലലോഹിതദാസന്‍ നാടാരും കോവൂര്‍ കുഞ്ഞുമോനും നിരാഹാരം തുടരുകയാണ്. മാര്‍ച്ച് 19 ബുധനാഴ്ച എം എല്‍ എമാരുടെ നിരാഹാരം 12-ാം ദിവസത്തിലെത്തിനില്‍ക്കുകയാണ്.












Click it and Unblock the Notifications