യുദ്ധം: എയറിന്ത്യ വിമാനം കുവൈത്തിലേക്ക്
തിരുവനന്തപുരം: യുദ്ധ സാഹചര്യത്തില്‍ അടിയന്തരമായി ഏതാനും പേരെ കുവൈത്തില്‍ നിന്നും നാട്ടിലെത്തിക്കാന്‍ പ്രത്യേക എയറിന്ത്യ വിമാനം അയച്ചതായി എയറിന്ത്യ മാനേജിംഗ് ഡയറക്ടര്‍ റോയ് പോള്‍ അറിയിച്ചു.
എയറിന്ത്യയുടെ രണ്ട് ജംബോ വിമാനാവും ഒരു സാധാരണ യാത്രാവിമാനവും മുംബൈയില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. അടിയന്തരമായി നാട്ടില്‍ എത്തണമെന്ന് ആഗ്രഹമുള്ളവരെ ഒഴിപ്പിച്ചുകൊണ്ടുവരലാണ് ലക്ഷ്യം.
കുറഞ്ഞത് 1,000 പേരെയെങ്കിലും ബുധനാഴ്ച തന്നെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നും റോയ് പോള്‍ പറഞ്ഞു.












Click it and Unblock the Notifications