റിയാദിലേക്ക് ജംബോ വിമാന സര്‍വീസ്
തിരുവനന്തപുരം: എയര്‍ ഇന്ത്യ വേനല്‍ക്കാലത്ത് തിരുവനന്തപുരത്തു നിന്ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് നാല് പ്രതിവാര ജംബോ വിമാന സര്‍വീസുകള്‍ നടത്തും.
മാര്‍ച്ച് 30നാണ് സര്‍വീസ് തുടങ്ങുന്നത്. കോഴിക്കോട്, കൊച്ചി വഴിയായിരിക്കും വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. 450 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ജംബോ വിമാനങ്ങളില്‍ തലസ്ഥാനത്തു നിന്ന് മാത്രം ഇത്രയും യാത്രക്കാരുണ്ടാവാനിടയില്ലാത്താതു കൊണ്ടാണ് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നും യാത്രക്കാരെ കയറ്റുന്നത്.
തിങ്കള്‍, ചൊവ, ബുധന്‍, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വീസ്. ഒരു മണിക്കൂര്‍ പത്ത് മിനുട്ട് കൊണ്ട് വിമാനം റിയാദിലെത്തും.












Click it and Unblock the Notifications