കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ഉന്നത വിദ്യാഭ്യാസ കേന്ദ്രം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: സോഷ്യല്‍ അഡ്വാന്‍സ്ഡ് ഫൗണ്ടേഷന്‍ ഒഫ് ഇന്ത്യ (സാഫി) കോഴിക്കോട് ടൗണ്‍ഷിപ്പോടു കൂടി ഉന്നത വിദ്യാഭ്യാസ കേന്ദ്രം തുടങ്ങുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തായിരിക്കും വിദ്യാഭ്യാസ കേന്ദ്രം. ബയോ ടെക്നോളജി, മീഡീയ സ്റഡീസ്, ഇസ്ലാമിക് സ്റഡീസ് എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളാണ് തുടങ്ങുന്നത്.

400 ഏക്കര്‍ സ്ഥലമാണ് ഇതിന് ആവശ്യമായുള്ളത്. വാഴൂര്‍, തിരുക്കാവ്, പുള്ളിക്കല്‍, അരൂര്‍ പഞ്ചായത്തുകളില്‍ സ്ഥലം വാങ്ങിത്തുടങ്ങിയിട്ടുണ്ട്. 2004 മുതല്‍ കോഴ്സുകള്‍ തുടങ്ങും.

അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സുകളായിരിക്കും തുടങ്ങുന്നതെന്ന് സിഫി അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത ലഭ്യമല്ലാത്ത ആധുനിക സൗകര്യങ്ങളോടെ പഠിക്കാനുള്ള സംവിധാനം ഒരുക്കും.

വിദ്യാഭ്യാസ കേന്ദ്രം ടൗണ്‍ഷിപ്പായി വികസിപ്പിക്കുന്നതിന് വിദേശ മലയാളികളില്‍ നിന്ന് നിക്ഷേപം ക്ഷണിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X