Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം: മന്ത്രിസംഘം പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം: ഇറാക്ക് യുദ്ധം ആസന്നമായിരിക്കെ ആവശ്യമെങ്കില്‍ ഗള്‍ഫിലെ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ട സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെടുന്നതിനായി സംസ്ഥാന മന്ത്രിമാരുടെ സംഘം പ്രധാനമന്ത്രി എ. ബി. വാജ്പേയിയെ കാണും.

മാര്‍ച്ച് 19 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസി ക്ഷേമമന്ത്രി എം. എം. ഹസ്സന്‍, വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ്, പൊതുമരാമത്ത് മന്ത്രി എം. കെ. മുനീര്‍ എന്നിവരായിരിക്കും സംഘത്തിലുണ്ടാവുക. വിദേശകാര്യമന്ത്രി യശ്വന്ത്സിഹ്നയെയും വ്യോമയാന മന്ത്രി ഷാനവാസ് ഹുസൈനെയും സംഘം കാണും.

ലോകാഭിപ്രായത്തെ മറികടന്ന് ഇറാക്കിനെ ആക്രമിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയാന്‍ അമേരിക്കയോട് ആവശ്യപ്പെടണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

യുദ്ധം ഉണ്ടായാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ അത് ബാധിക്കുന്നത് കേരളത്തെയായിരിക്കും. ഗള്‍ഫ് മലയാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് ദില്ലിയിലും തിരുവനന്തപുരത്തും സെല്ലുകള്‍ തുടങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+