യുദ്ധം: ബ്രിട്ടീഷ് പാര്‍ലമെന്റ് അനുകൂലിച്ചു
ലണ്ടന്‍: ഇറാഖിനെ നിരായുധീകരിക്കാന്‍ യുദ്ധമടക്കം എന്ത് നടപടി കൈക്കൊള്ളാനും ബ്രിട്ടീഷ് പാര്‍ലമെന്റ് അനുവാദം നല്കി. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ അവതരിപ്പിച്ച പ്രമേയം 149നെതിരെ 412 വോട്ടോടെ പാസായി.
അതിനിടെ ഇറാഖിനെതിരെ യുദ്ധത്തിനുള്ള സാഹചര്യം ഇനിയും ഒരുങ്ങിയിട്ടില്ലെന്ന് ലേബര്‍ പാര്‍ട്ടിയിലെ തന്നെ ഏതാനും വിമതര്‍ ഭേദഗതി കൊണ്ടുവന്നത് ടോണി ബ്ലെയറിന് തിരിച്ചടിയായി. ഭേദഗതിയില്‍ ആകെയുള്ള 659 പാര്‍ലമെന്റ് അംഗങ്ങളില്‍ 217 പേര്‍ വോട്ടുചെയ്തതും ബ്ലെയറിന് ആഘാതമായി. ഭേദഗതിക്ക് അനുകൂലമായി വോട്ടുചെയ്തവരില്‍ ലേബര്‍ പാര്‍ട്ടിയിലെ 130 പേരും ഉള്‍പ്പെടുമെന്ന് പറയുന്നു.
ഭേദഗതി പരാജയപ്പെട്ടെങ്കിലും അതിനനുകൂലിച്ചവരുടെ എണ്ണം ബ്ലെയറിനും കൂട്ടരെയും അമ്പരപ്പിച്ചിട്ടുണ്ട്. ഇറാഖിനെതിരെ ബ്രിട്ടന്‍ യുദ്ധത്തിനൊരുങ്ങുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മുതിര്‍ന്ന മന്ത്രി റോബിന്‍ കുക്ക് ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ രാജിവച്ചിരുന്നു.












Click it and Unblock the Notifications