കുവൈത്തില്‍ നിന്ന് 768 ഇന്ത്യക്കാര്‍ എത്തി
ദില്ലി : കുവൈത്തിലെ ഇന്ത്യക്കാരെയും വഹിച്ച് രണ്ട് വിമാനങ്ങള്‍ മാര്‍ച്ച് 20 വ്യാഴാഴ്ച മുംബൈയില്‍ എത്തി. ഒട്ടാകെ 768 പേരാണ് കുവൈത്തില്‍ നിന്ന് പുറപ്പെട്ട എയറിന്ത്യ വിമാനത്തില്‍ എത്തിയിരിക്കുന്നത്. ഇതില്‍ എത്ര മലയാളികളുണ്ടെന്ന് അറിവായിട്ടില്ല.
ആദ്യത്തെ വിമാനത്തില്‍ 372 യാത്രക്കാരും രണ്ടാമത്തെ വിമാനത്തില്‍ 396 യാത്രക്കാരും എത്തി. കുവൈത്തിലെ വിമാനത്താവളത്തില്‍ നാട്ടിലേക്ക് പുറപ്പെടാനിരിക്കുന്നവരുടെ തിരക്കാണെന്ന് അറിയുന്നു.
ഇത് മൂലം ഈ രണ്ട് എയറിന്ത്യ വിമാനങ്ങളും വ്യാഴാഴ്ച പ്രതീക്ഷിച്ചതിലും വൈകിയാണ് പുറപ്പെട്ടത്. പ്രധാനമായും എണ്ണക്കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ് നാട്ടിലേക്ക് മടങ്ങുന്നവരില്‍ അധികവും. കുവൈത്തിലെ മിക്ക എണ്ണക്കമ്പനികളും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.












Click it and Unblock the Notifications