Get Updates
Get notified of breaking news, exclusive insights, and must-see stories!

യു എസ്, ബ്രിട്ടീഷ് ഉല്പന്നങ്ങള്‍ ബഹിഷ്കരിയ്ക്കൂ: യു ആര്‍ ആനന്ദമൂര്‍ത്തി

ബാംഗ്ലൂര്‍: യു എസും ബ്രിട്ടണും ഇന്ത്യയില്‍ വില്ക്കുന്ന ഉല്പന്നങ്ങള്‍ ബഹിഷ്കരിയ്ക്കാന്‍ ജ്ഞാനപീഠ ജേതാവായ എഴുത്തുകാരനും മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമായ യു. ആര്‍ ആനന്ദമൂര്‍ത്തി ആഹ്വാനം ചെയ്തു.

ഇറാഖിനെതിരെ യു എസ് നടത്തുന്ന മര്യാദയില്ലാത്ത ഈ ഇദ്ധത്തിന് ഇന്ത്യാക്കാരായ നമ്മള്‍ക്ക് മറുപടിപറയാവുന്ന എളുപ്പ മാര്‍ഗ്ഗം ഇതാണ്. യുവാക്കള്‍ യു എസ്, ബ്രിട്ടീഷ് ഉല്പന്നങ്ങള്‍ ഉപയോഗിയ്ക്കുകില്ലെന്ന് പ്രതിജ്ഞയെടുക്കണം. പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്മെന്റ് എന്ന സര്‍ക്കാര്‍ ഇതര സംഘടന ഈ രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന പുകയില ഉല്പന്നങ്ങള്‍ ബഹിഷ്കരിയ്ക്കാന്‍ മാര്‍ച്ച് 19 ബുധനാഴ്ച തന്നെ ആവശ്യപ്പെട്ടിരുന്നു.

ഈ പ്രചാരണ പരിപാടി താന്‍ അവസാനിപ്പിയ്ക്കില്ല. മാര്‍ച്ച് 25 ന് കല്‍ക്കത്തയില്‍ നിന്ന് മടങ്ങിവന്നാല്‍ ഉടനേ തന്നെ ഈ സന്ദേശം സ്കൂളുകളില്‍ എത്തിയ്ക്കാന്‍ വേണ്ടത് ചെയ്യും. യു ആര്‍ ആനന്ദമൂര്‍ത്തി പറഞ്ഞു. ഇന്ത്യാക്കാരുടെ തണുത്ത യുദ്ധ വിരുദ്ധ സമീപനത്തെ ആനന്ദമൂര്‍ത്തി വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+