Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ നിന്ന് കൊച്ചിയില്‍ വിമാനമെത്തി

കൊച്ചി: കുവൈത്തില്‍ നിന്നും മലയാളികളുമായി നെടുമ്പാശേരിയില്‍ പ്രത്യേക എയര്‍ ഇന്ത്യാ വിമാനം എത്തി. മാര്‍ച്ച് 20 വ്യാഴാഴ്ച എത്തിയ വിമാനത്തില്‍ 240 മലയാളികളാണ് ഉണ്ടായിരുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് നെടുമ്പാശേരിയില്‍ എത്തേണ്ട വിമാനം ഉച്ച തിരിഞ്ഞ് 3.45നാണ് എത്തിയത്. 199 മുതിര്‍ന്നവരും 41 കുട്ടികളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Iraq Mapകുവൈത്ത് വിമാനത്താവളത്തിലെ കണ്‍ട്രോള്‍ സിസ്റത്തിലെ തകരാറും ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റിനുണ്ടായ തകരാറുമാണ് യാത്ര വൈകാന്‍ കാരണമായതെന്ന് യാത്രക്കാര്‍ പറഞ്ഞു.

കുവൈത്ത് വിമാനത്താവളത്തില്‍ നാട്ടിലേക്കെത്താനുള്ള ഇന്ത്യക്കാരുടെ തിരക്കുണ്ടെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി 9.45ന് മറ്റൊരു എയറിന്ത്യ വിമാനം കൂടി നെടുമ്പാശേരിയില്‍ എത്തും. ഇതില്‍ ഏകദേശം 400 ഓളം യാത്രക്കാര്‍ ഉണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+