ഹര്‍ത്താല്‍ ദിനപരീക്ഷ പരീക്ഷ 3ന്
തിരുവനന്തപുരം: ഇടതുമുന്നണി ഹര്‍ത്താല്‍ മൂലം മാര്‍ച്ച് 18 ചൊവാഴ്ചത്തെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് ഏപ്രില്‍ മൂന്നിന് വീണ്ടും പരീക്ഷ നടത്തും.
ഇംഗ്ലീഷ് രണ്ടാം പേപ്പറിന്റെ പരിക്ഷയാണ് മൂന്നിന് രാവിലെ നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്തു സൂപ്പി അറിയിച്ചു. പരീക്ഷയ്ക്ക് എത്താന്‍ കഴിയാതിരുന്ന കുട്ടികളുടെ കണക്ക് ശേഖരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.സംസ്ഥാനത്ത് ഏകദേശം 500 പേര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കാക്കുന്നത്.
കൃത്യമായ കണക്കെടുത്ത ശേഷം എത്ര ചോദ്യക്കടലാസ് അച്ചടിക്കണമെന്ന് തീരുമാനിക്കും. വീണ്ടും എഴുതുന്നവര്‍ക്ക് പുതിയ ഹാള്‍ടിക്കറ്റ് നല്‍കും












Click it and Unblock the Notifications