ട്രെയിനില്‍ നിന്ന് സ്ത്രീകളെ തള്ളിയിട്ടു
കൊച്ചി: ഓടുന്ന തീവണ്ടിയില്‍ നിന്ന് മോഷ്ടാക്കള്‍ സ്ത്രീകളെ തള്ളിയിട്ടു. കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ കല്ലേറ്റുങ്കരയിലാണ് സംഭവം.
സ്ത്രീകളുടെ കമ്പാര്‍ട്ട്മെന്റില്‍ മുഖംമൂടികളിഞ്ഞ് പ്രത്യക്ഷപ്പെട്ട മോഷ്ടാക്കളെ മോഷണശ്രമത്തില്‍ നിന്നും തടയാന്‍ ശ്രമിച്ചപ്പോഴാണ് സ്ത്രീകളെ ഇവര്‍ തള്ളിത്താഴെയിട്ടത്. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ഇവര്‍ കൊച്ചിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. തൃശൂരിലെ ഒരു കോളെജില്‍ ബോട്ടണി ലക്ചറര്‍ ആയ സിസ്റര്‍ ഷെറിനാണ് ഗുരുതരമായി പരിക്കേറ്റത്. വലതുകാലിനാണ് പരിക്കേറ്റിട്ടുള്ളത്. ശങ്കരി എന്ന രണ്ടാമത്തെ യാത്രക്കാരിക്ക് നിസ്സാരപരിക്കേയുള്ളൂ.
സ്ത്രീകളെ കള്ളന്മാര്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചപ്പോള്‍ സിസ്റര്‍ ഷെറിനും ശങ്കരിയും അതിനെ എതിര്‍ക്കുകയായിരുന്നു. ഇതില്‍ കുപിതരായ കള്ളന്മാര്‍ ഇരുവരെയും ഓടുന്ന വണ്ടിയില്‍ നിന്നും തള്ളിത്താഴെയിടുകയായിരുന്നു. ഒരു മണിക്കൂറോളം ഇരുവരും ചോരയില്‍ കുളിച്ച് കിടന്നു. അപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. സിസ്റര്‍ ഷെറിന് നിലവിളിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ശങ്കരിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിവന്ന് ഇരുവരെയും ആശുപത്രിയിലാക്കിയത്.
ചാലക്കുടിയിലെ ആശുപത്രിയിലാണ് ഇരുവരെയും ആദ്യം പ്രവേശിപ്പിച്ചത്. സിസ്റര്‍ ഷെറിന് ശസ്ത്രക്രിയ വേണ്ടതിനാല്‍ പിന്നീട് എറണാകുളത്തേക്ക് മാറ്റി. രണ്ടു മാസം മുമ്പ് മാല മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനെ എതിര്‍ത്ത വൃദ്ധയേയും ഇതുപോലെ തീവണ്ടിയില്‍ നിന്നും തള്ളിത്താഴെയിട്ടിരുന്നു.












Click it and Unblock the Notifications