നെടുമ്പാശേരിയില്‍ രണ്ട് ഫ്ലൈറ്റുകള്‍
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെ ഓഫീസില്‍ ഫോണ്‍ വിളികള്‍ അവസാനിക്കുന്നില്ല. ഇവിടുത്തെ കണ്‍ട്രോള്‍ റൂമിലും കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഭീതിയോടെയുള്ള ഫോണ്‍ വിളികള്‍.
എല്ലാം ഗള്‍ഫ് മലയാളികളുടെ കുടുംബങ്ങളില്‍ നിന്നാണ് . എല്ലാവര്‍ക്കും അറിയേണ്ടത് ഒരു കാര്യമാണ്. അവരുടെ മക്കള്‍ ആരെങ്കിലും വ്യാഴാഴ്ചത്തെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തുന്നുണ്ടോ?
ഫ്ലെറ്റിലെത്തുന്നവരുടെ പേര് വിവരങ്ങള്‍ ഇതുവരെയും നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഭിച്ചിട്ടില്ല. വിമാനത്താവളത്തിലെ അധികൃതര്‍ക്ക് ഒന്നേ അറിയാവൂ. രണ്ട് വിമാനങ്ങള്‍ വ്യാഴാഴ്ച നെടുമ്പാശേരിയില്‍ എത്തും. ആദ്യ വിമാനം ഉച്ചതിരിഞ്ഞ് 3.30നും രണ്ടാമത്തെ വിമാനം രാത്രി 9.45നും. പക്ഷെ ഈ വിമാനത്തില്‍ എത്തുന്ന യാത്രക്കാരുടെ പേരുവിവരങ്ങള്‍ എയര്‍ ഇന്ത്യ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. 












Click it and Unblock the Notifications