ആദിവാസികള്‍ സെക്രട്ടേറിയറ്റ് നടയില്‍
തിരുവനന്തപുരം: നിരാഹാര സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരത്തോളം ആദിവാസികള്‍ സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരം തുടങ്ങി.
സിപിഎമ്മിനോട് കൂറുള്ള ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിലാണ് ആദിവാസികള്‍ തിരുവനന്തപുരത്ത് എത്തിയത്. പ്രകടനമായെത്തിയ ഇവര്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റ് നടയില്‍ കുത്തിയിരിപ്പ് സമരത്തിലാണ്.
നേരത്തെ ഇവരുടെ നിരാഹാരം സമരം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ആദിവാസികളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications