യുദ്ധം; ക്രിക്കറ്റ് ലഹരിയില്ലാതെ കേരളം
മാര്‍ച്ച് 20 വ്യാഴാഴ്ചത്തെ ഇന്ത്യ-കെനിയ മത്സരത്തെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ ചൂടുപിടിച്ചിരുന്ന കേരളം വ്യാഴാഴ്ച രാവിലെ പെട്ടെന്ന് തണുത്തു. ഗള്‍ഫില്‍ വെടിപൊട്ടിയിരിക്കുന്നു. ഗള്‍ഫ് പണത്തിന്റെ താങ്ങില്‍ നില്ക്കുന്ന കേരളത്തിന്റെ പല മേഖലകളിലും യുദ്ധം നെഞ്ചിടിപ്പുയര്‍ത്തിയിരിക്കുന്നു.
വ്യാഴാഴ്ചയും എല്ലാവരും ക്രിക്കറ്റ് മത്സരത്തിനായി ടിവിയ്ക്ക് മുന്നില്‍ കുത്തിയിരുന്നാലും പഴയ ലഹരി ആര്‍ക്കുമുണ്ടാവില്ല. തൃശൂര്‍ ജില്ലയിലെ ചാവക്കാട്, തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല, കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍, മലപ്പുറം ജില്ല എന്നിവിടങ്ങളില്‍ യുദ്ധവാര്‍ത്ത മൂകത പരത്തിയിരിക്കുന്നു.
ഗള്‍ഫിന് മേലെ യുഎസ് നടത്തുന്ന ആക്രമണത്തെ മലയാളികള്‍ ആരും ന്യായീകരിക്കുന്നില്ല. തങ്ങളെ ഇത്രയും കാലം ഊട്ടിവളര്‍ത്തിയിരുന്ന മണ്ണില്‍ യുഎസ് നടത്തുന്ന കൂട്ടക്കുരുതിയെ വേദനയോടെയാണ് മലയാളികള്‍ ഏറ്റുവാങ്ങുന്നത്.












Click it and Unblock the Notifications