ഇറാഖില്‍ വീണത് 40 ക്രൂയിസ് മിസ്സിലുകള്‍
ബാഗ്ദാദ്: ഇതിനകം ഇറാഖില്‍ 40 ക്രൂയിസ് മിസ്സിലുകള്‍ യുഎസ് പടക്കപ്പലുകളില്‍ നിന്ന് അയച്ചു കഴിഞ്ഞു. ഗുരുതരമായ നാശനഷ്ടങ്ങള്‍ തെക്ക് കിഴക്കന്‍ ഇറാഖില്‍ ഉണ്ടായിക്കഴിഞ്ഞതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് അറിയാറായിട്ടില്ല.
അധികം വൈകാതെ വടക്കന്‍ ഇറാഖില്‍ ധാരാളം അഭയാര്‍ത്ഥികള്‍ എത്തിയേക്കാമെന്നും സൂചനയുണ്ട്. തെക്കന്‍ ഇറാഖിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലേക്കാണ് ക്രൂയിസ് മിസ്സിലുകള്‍ അയച്ചതെന്ന് യുഎസ് അവകാശപ്പെടുന്നു. ചെങ്കടലിലും ഗള്‍ഫ് മേഖലയിലുമുള്ള യുദ്ധക്കപ്പലുകളില്‍ നിന്നാണ് ക്രൂയിസ് മിസ്സിലുകള്‍ അയച്ചത്.
വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറികളും നിലവിളികളും തെക്കന്‍ ഇറാഖില്‍ നിന്നും ഉയര്‍ന്നുകേട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇറാഖ് തലസ്ഥാനത്ത് അപായ സൈറണുകള്‍ മുഴങ്ങിയിരുന്നതായും പറയുന്നു.
മൂന്ന് തവണ ഇതിനകം ഇറാഖിന് നേരെ ആക്രമണം ഉണ്ടായിക്കഴിഞ്ഞു. ബി-1, ബി-2, ബി-52, എഫ്-117 എന്നീ ഇനങ്ങളില്‍ പെട്ട ബോംബര്‍ വിമാനങ്ങളാണ് ഇറാഖിലെ വ്യോമാക്രമണത്തില്‍ പങ്കെടുത്തതെന്ന് യുഎസ് പറഞ്ഞു.












Click it and Unblock the Notifications