കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തിലെ എംബസി ജാഗ്രതയോടെ

  • By Staff
Google Oneindia Malayalam News
കുവൈത്ത്: യുദ്ധം തുടങ്ങിയതോടെ കുവൈത്തിലെ ഇന്ത്യന്‍ എംബസി തിരക്കിലാണ്. ഇന്ത്യന്‍ എംബസി തുടര്‍ച്ചയായി കുവൈത്ത് ഭരണകൂടവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

കുവൈത്ത് പൗരന്മാര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷകളും ഇവിടുത്തെ എല്ലാ വിദേശ പൗരന്മാര്‍ക്കും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരും കുവൈത്ത് വിട്ട് മടങ്ങേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അടിയന്തരാവശ്യം വന്നാല്‍ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചുകൊണ്ടുവരാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇന്ത്യാ സര്‍ക്കാരുമായും ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അത്യാവശ്യഘട്ടത്തില്‍ സൗദി വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നും എംബസി പ്രത്യാശിക്കുന്നു. എന്തൊക്കെ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളണമെന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രാത്രി യാത്രകള്‍ ഒഴിവാക്കാനും എംബസി ഉപദേശിക്കുന്നു.

Iraq Mapജൈവ രാസായുധപ്രയോഗമുണ്ടായാല്‍ രക്ഷനേടാനുള്ള മുഖംമൂടികള്‍ വിതരണം ചെയ്യാന്‍ എംബസിക്ക് കഴിയില്ല. ഇത് എല്ലാവരും സ്വന്തം ചെലവില്‍ വാങ്ങാനും എംബസി ഉപദേശിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X