ഫിജി അട്ടിമറി: രണ്ട് പേര്‍ കൂടി കുറ്റക്കാര്‍
സുവ: ഫിജിയില്‍ ഇന്ത്യന്‍ വംശജനായ മഹേന്ദ്ര ചൗധിരിയെ അധികാരഭ്രഷ്ഠനാക്കിയ പട്ടാള അട്ടിമറിയ്ക്ക് ചുക്കാന്‍ പിടിച്ച രണ്ട് പേര്‍ക്കുള്ള ശിക്ഷ ഫിജി കോടതി മാര്‍ച്ച് 21 വെള്ളിയാഴ്ച വിധിയ്ക്കും.
തിമോച്ചി സിലാതോലു എന്ന പഴയ പാര്‍ലമെന്റ് അംഗത്തിനും ജോസെഫാ നാതാ എന്ന പത്രലേഖകനുമാണ് വെള്ളിയാഴ്ച ശിക്ഷ കിട്ടുക. ഇവരുടെ ശിക്ഷ ജീവപര്യന്തം തടവായിരിയ്ക്കാനാണ് സാദ്ധ്യത. ഇവര്‍ കുറ്റക്കാരാണെന്ന് അസസേഴ് എന്ന് പേരുള്ള ഫിജിയിലെ കോടതി പ്രഖ്യാപിച്ചുകഴിഞ്ഞു.
അട്ടിമറിയ്ക്ക് പ്രധാന ചുക്കാന്‍ പിടിച്ച ജോര്‍ജ്ജ് സ്പേറ്റ് എന്നയാളിന് വധ ശിക്ഷയായിരുന്നു കോടതി ആദ്യം വിധിച്ചത്. എന്നാല്‍ പിന്നിട് ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. പത്തുവര്‍ഷമാണ് ജിവപര്യന്തം ശിക്ഷ. ഫിജി വംശജര്‍ അധികാരത്തിലെത്താനായി നടത്തിയ ഈ പട്ടാള അട്ടിമറിയില്‍ പ്രതികളായ 11 പേരെ ശിക്ഷിച്ചുകഴിഞ്ഞു.
2000 മേയ് 19 നായിരുന്നു ഒരുസംഘം ആയുധ ധാരികളായ ഫിജി വംശജര്‍ പാര്‍ലമെന്റിലേയ്ക്ക് ഇരച്ച് കയറി മഹേന്ദ്ര ചൗധരിയെ ബന്ദിയാക്കിയത്. ജോര്‍ജ്ജ് സ്പേറ്റായിരുന്നു ഇവര്‍ക്ക് നേതൃത്ത്വം നല്‍കിയത്.












Click it and Unblock the Notifications