ആക്രമണം അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് എതിര്: ഇറാഖ്
ഐക്യരാഷ്ട്രസഭ: ഇറാഖിനെതിരെ യു എസ് നടത്തുന്ന ആക്രമണം അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് എതിരാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാഖിന്റെ അംബാസഡര്‍ അല്‍ ദൗരി അഭിപ്രായപ്പെട്ടു.
ഈ വിഷയം ഐക്യരാഷ്ട്രസഭയുടെ മുന്നില്‍ ഉന്നയിയ്ക്കുമെന്ന് അല്‍ ദൗരി പറഞ്ഞു. ഇത് സമാധാന ലംഘനമാണ്. ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയില്‍ പ്രശ്നം ഉന്നയിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഈ ആക്രമണം. ഇത് സഹിയ്ക്കാനാവുന്നതല്ലെന്ന് അന്തര്‍ദേശീയ സമൂഹത്തെ അറിയിയ്ക്കാന്‍ ഇറാഖിന് ആഗ്രഹമുണ്ട്. അല്‍ ദൗരി പറഞ്ഞു.












Click it and Unblock the Notifications