കുവൈത്തില്‍ മിസ്സില്‍ ആക്രമണം
കുവൈത്ത് സിറ്റി: യുഎസ് ആക്രമണത്തിന് പ്രതികരണമായി ഇറാഖ് കുവൈത്തില്‍ മിസ്സിലാക്രമണം നടത്തി.
രണ്ട് മിസ്സിലുകള്‍ വടക്കന്‍ കുവൈത്തില്‍ പൊട്ടിത്തെറിച്ചു. പക്ഷെ ആളുകളില്ലാത്ത സ്ഥലത്തായതിനാല്‍ അപായമുണ്ടായില്ല. മിസ്സില്‍ സ്ഫോടനം നടന്നയുടന്‍ യുഎസിന്റെയും കുവൈത്തിന്റെയും പട്ടാളക്കാര്‍ മുഖംമൂടികളും രാസക്കുപ്പായങ്ങളും അണിഞ്ഞു.
വടക്കന്‍ കുവൈത്തിലെ മുത്ലാ നഗരത്തില്‍ രണ്ട് തവണ ഉയര്‍ന്ന ശബ്ദത്തില്‍ എന്തോ പൊട്ടിത്തെറിക്കുന്നതായി കേട്ടുവെന്ന് സ്റാര്‍ ന്യൂസ് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തോടൊപ്പം കുവൈറ്റ് സിറ്റിയില്‍ ഭൂചലനത്തിന് സമാനമായ കുലുക്കം ഉണ്ടായതായും വാര്‍ത്താ ഏജന്‍സി പറയുന്നു.












Click it and Unblock the Notifications