ശത്രുക്കള്‍ അപമാനിതരാകും: സദ്ദാം
ബാഗ്ദാദ്: ഇറാഖിനെ ആക്രമിക്കാന്‍ വരുന്ന ശത്രുക്കള്‍ അപമാനിതരാകുമെന്ന് സദ്ദാം ഹുസൈന്. മാര്‍ച്ച് 20 വ്യാഴാഴ്ച ഇറാഖി ടെലിവിഷനില്‍ രാജ്യത്തോടായി നടത്തിയ പ്രത്യേക അഭിസംബോധനയിലാണ് സദ്ദാം ഹുസൈന് ഇക്കാര്യം അറിയിച്ചത്.
യുഎസ്-ബ്രിട്ടീഷ് സേന ആക്രമണം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് സദ്ദാം ഇറാഖി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്. ഇറാഖിനോട് ശത്രുക്കള്‍ തികച്ചും അനീതിയോടെയാണ് പെരുമാറിയതെന്ന് സദ്ദാം പറഞ്ഞു.
ഇറാഖിനെ സംരക്ഷിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. യുഎസ് പ്രസിഡന്റ് ബുഷ് ഇപ്പോള്‍ ചെയ്തത് ലജ്ജാകരമായ കുറ്റമാണെന്നും സദ്ദാം പറഞ്ഞു.
ഇറാഖും മനുഷ്യത്വവും ഒടുവില്‍ വിജയം വരിക്കും. യുഎസും സഖ്യകക്ഷികളും മുറുകെപ്പിടിച്ചിരിക്കുന്ന തിന്മയും കുറ്റകൃത്യവും ഒടുവില്‍ പരാജയപ്പെടും. ഞങ്ങള്‍ സമാധാനത്തെ സ്നേഹിക്കുന്നു.- സദ്ദാം പറഞ്ഞു.
പ്രത്യേകിച്ച് യാതൊരു ഭാവഭേവുമില്ലാതെയാണ് പട്ടാളവേഷമണിഞ്ഞ സദ്ദാം ഹുസൈന് ടെലിവിഷന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഒളിച്ചോടാനല്ല, അവസാനം വരെ പൊരുതി മരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സദ്ദാമിന്റെ പ്രസംഗം. നേരത്തെ ഇറാഖി റേഡിയോ ബന്ധവും ടെലിവിഷന്‍ ബന്ധവും യുഎസ് വിച്ഛേദിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അധികം വൈകാതെ ഇത് പുന:സ്ഥാപിക്കപ്പെട്ടു.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications