സ്കഡ് ആക്രമണം; കുവൈത്ത് ഭീതിയില്‍
കുവൈത്ത് സിറ്റി: അപായ സൈറണുകള്‍ കുവൈത്തില്‍ ഇടയ്ക്കിടെ മുഴങ്ങുന്നു. ഓരോ തവണ സൈറണ്‍ മുഴങ്ങുമ്പോഴും ആളുകള്‍ മുഖംമൂടിയുടെ പിന്നിലൊളിക്കുന്നു.
എല്ലാവരും മുറിയ്ക്കുള്ളിലാണ്. റോഡുകളില്‍ റോന്ത് ചുറ്റുന്നത് കുവൈത്ത് ഭടന്‍മാര്‍ മാത്രം. മാര്‍ച്ച് 20 വ്യാഴാഴ്ച ഇറാഖ് ആറ് സ്കഡ് മിസ്സൈലുകളാണ് കുവൈത്തിലേക്ക് പായിച്ചത്. ഇവ ആറും കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല.
ആരോടും പുറത്തിറങ്ങരുതെന്ന സന്ദേശം കുവൈത്ത് ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്നു. യുഎസിന് സൈനികത്താവളം അനുവദിച്ചതിന്റെ മുഴുവന്‍ പകയും സദ്ദാം കുവൈത്തിനോട് തീര്‍ക്കുമോ എന്ന ഭയത്തിലാണ് കുവൈത്ത് നിവാസികള്‍.












Click it and Unblock the Notifications